ഭാര്യയുമായി പിണങ്ങി വൈദ്യുതി പോസ്റ്റില്‍ കയറി ഭീഷണിമുഴക്കിയ യുവാവിനെതിരേ കേസ്


പത്തനംതിട്ട: ഭാര്യയുമായി പിണങ്ങി 11 കെവി ട്രാന്സ്ഫോര്മര് ലിങ്ക് വൈദ്യതി പോസ്റ്റിനു മുകളില് കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെതിരേ പോലീസ് കേസെടുത്തു.ചെന്നീര്ക്കര കരിപ്പുഴ ആരോമലിനെതിരേയാണ് (23) കേസ്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് ഇയാള് ചെന്നീര്ക്കര ഊന്നുകല്ല് ജംഗ്ഷനില് സ്ഥിതി ചെയ്യുന്ന 11 കെവി വൈദ്യുതി പോസ്റ്റിനു മുകളിലെത്തിയത്. കൈയില് ബ്ലേഡ് ഉള്പ്പെടെ കരുതിയിരുന്നു. ഭാര്യയും ബന്ധുക്കളും എത്തി അനുനയിപ്പിച്ച്‌ താഴെയിറക്കാന് ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ഫയര്ഫോഴ്സില് വിവരം അറിയിച്ചു.

പോലീസും ഫയര്ഫോഴ്സും ഇയാളെ താഴെയിറക്കാന് ശ്രമിച്ചെങ്കിലും അനുനയത്തിനു തയാറായില്ല. കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചതോടെ ഇയാള് ലൈനിലേക്ക് കയറി.
തുടര്ന്ന് ഫയര്ഫോഴ്സ് സേനാംഗങ്ങളായ എസ്. പ്രദീപ് കുമാര്, സി. രമേശ് കുമാര്, എസ്. മനോജ് എന്നിവര് പോസ്റ്റില് കയറുകയും റോപ്പിന്റെയും റസ്ക്യൂ നെറ്റിന്റെയും സഹായത്തോടെ സാഹസികമായി ഇയാളെ താഴെ എത്തിക്കുകയുമായിരുന്നു.
ഇയാളെ ആശുപത്രിയില് പരിശോധനകള്ക്കു വിധേയനാക്കി. ആത്മഹത്യ പ്രേരണ മുഴക്കിയ ആരോമലിനെതിരേ പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post