കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിന്റെ തിരോധാനത്തില്‍ ആശങ്കയൊഴിഞ്ഞു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വിഷ്ണുവിനെ പോലീസ് കണ്ടെത്തി.പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.
വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നില്‍ ലോണ്‍ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ്പോലീസ് പറയുന്നത്. വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരില്‍ നിന്നും
മൊഴി എടുക്കും. ഒളിവില്‍ കഴിഞ്ഞ സമയം ആരെയൊക്കെ ബന്ധപ്പെട്ടു എന്നതും പോലീസ് പരിശോധിക്കും.
പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്‌പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.
വഴിയില്‍ വച്ച് സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ വിഷ്ണുവിന്റെ ഫോണിലേക്ക് കോള്‍ വന്നിരുന്നതായും അതിനുശേഷം വിഷ്ണു പരിഭ്രാന്തിയിലായിരുന്നതായും സുഹൃത്ത് മൊഴി നല്‍കിയിരുന്നു.
65000 രൂപ ലോണെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒരു ലക്ഷം രൂപയ്‌ക്ക് മുകളില്‍ ആയെന്നും ആണ് വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശത്തിലുള്ളത്. അമ്മയോട് വിഷമിക്കേണ്ട എന്നു പറയണമെന്നും പ്രശ്നമൊന്നുമില്ലെന്നുമാണ് വിഷ്ണു അയച്ച അവസാന സന്ദേശം.
Post a Comment