കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്‍റല്‍ കോളെജ് വിദ‍്യാർഥിയായ ആർ.എല്‍. നിതിൻ രാജിന്‍റെ മരണത്തില്‍ ഇന്‍റസ്റ്റാ പേ എന്ന ഓണ്‍ലൈൻ ലോണ്‍ ആപ്പിനെതിരേ പൊലീസ് കേസെടുത്തു.
പണം തിരിച്ചടയ്ക്കുന്നതിന് നിതിനെ ഭീഷണിപ്പെടുത്തിയതായും ഏജൻസിയുടെ ആളുകള്‍ നിതിനെ മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ചക്കരക്കല്‍ പൊലീസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.അതേസമയം, നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡോ. കെ. റാമിനെ കഴിഞ്ഞ ദിവസം തന്നെ കോളെജില്‍ നിന്നും പുറത്താക്കിയിരുന്നു. കൂടുതല്‍ കുട്ടികള്‍ അധ്യാപകനെതിരേ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു നടപടി.
Post a Comment