കേരളത്തില്‍ പാലക്കാട് ജില്ലയില്‍ ഉള്‍പ്പെടെ ചൂട് 40 ഡിഗ്രി വരെ എത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്. ഇത് മുതലെടുത്ത് എയർകണ്ടീഷൻ അഥവാ എസി വിപണിയും സജീവമായി രംഗത്തുണ്ട്.
എന്നാല്‍ ശരിയായ എസി തിരഞ്ഞെടുക്കാൻ ചില പ്രധാന കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. കൂളിംഗ് കപ്പാസിറ്റി മുതല്‍ എനർജി എഫിഷ്യൻസി വരെ പല ഘടകങ്ങളും ഇതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എസി വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍:
1. കൂളിംഗ് കപ്പാസിറ്റി (ടണ്‍)
എസി തിരഞ്ഞെടുക്കുമ്പോള്‍ റൂമിന്റെ വലുപ്പം പ്രധാനമാണ്. 120-140 ചതുരശ്ര അടിയുള്ള മുറിക്ക് 1 ടണ്‍, 150-180 ചതുരശ്ര അടിക്ക് 1.5 ടണ്‍, 180-240 ചതുരശ്ര അടിയുള്ള വലിയ മുറികള്‍ക്ക് 2 ടണ്‍ എസി ആവശ്യമാണ്. ഈ അനുപാതം നോക്കി എസി വാങ്ങാൻ ശ്രദ്ധിക്കുക.2. എനർജി എഫിഷ്യൻസി (സ്റ്റാർ റേറ്റിംഗ്)
വൈദ്യുതി ചെലവ് കുറയ്ക്കാൻ ഉയർന്ന സ്റ്റാർ റേറ്റിംഗ് ഉള്ള എസി തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞത് 3-സ്റ്റാർ എങ്കിലും എടുക്കുന്നത് നല്ലതാണ്. ചെലവനുസരിച്ച് 4 സ്റ്റാറോ 5 സ്റ്റാറോ പരിഗണിക്കാം.
3. സ്പ്ലിറ്റ് എസിയും വിൻഡോ എസിയും
സ്പ്ലിറ്റ് എസികള്‍ക്ക് ശബ്ദം കുറവായിരിക്കും. കുറേക്കൂടി ആകർഷകമായ ഡിസൈനും സ്പ്ലിറ്റ് എസിയുടെ പ്രത്യേകതയാണ്. എന്നാല്‍ വില കൂടും. വിൻഡോ എസികള്‍ക്ക് വില കുറവായിരിക്കും. ഇൻസ്റ്റാളേഷനും ഇവക്ക് എളുപ്പമായിരിക്കും.
4. ഇൻവെർട്ടർ എസി വേണോ?
കൂടുതല്‍ സ്ഥിരതയുള്ള കൂളിംഗ് നല്‍കുകയും വൈദ്യുതി ചെലവ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇൻവെർട്ടർ എസികള്‍. തുടക്കത്തില്‍, വാങ്ങുന്ന ചെലവ് കൂടുതലാണെങ്കിലും ഇവ ദീർഘകാലത്തില്‍ നല്ല പെർഫോമൻസ് ആയിരിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.
5. ബ്രാൻഡ്
പരിചയസമ്പന്നമായ ബ്രാൻഡുകള്‍ തിരഞ്ഞെടുക്കുന്നത് മികച്ച സേവനവും വിശ്വാസ്യതയും ഉറപ്പാക്കും. മറ്റെവിടെയും കേള്‍ക്കാത്ത പരിചിതമല്ലാത്ത ബ്രാൻഡുകള്‍ മേടിക്കുകയാണെങ്കില്‍ മുൻപ് എസി വാങ്ങിയവരുമായി സംസാരിക്കുക. സർവ്വീസിനെക്കുറിച്ചുമെല്ലാം അന്വേഷിക്കുക.
Post a Comment