നിതിൻ രാജിൻ്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം. കണ്ണൂർ സിറ്റി പൊലീസ് മേധാവിക്കാണ് നിർദേശം നല്‍കിയത്. വാർത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുടുംബം ഉയർത്തുന്നത് ഗുരുതര ആരോപണങ്ങള്‍ എന്നും കമ്മീഷൻ നിർദേശത്തില്‍ പറയുന്നു.

Post a Comment

Previous Post Next Post