കേരളം നാളെ പോളിങ് ബൂത്തിലേക്ക്! ഇന്ന് നിശബ്ദ പ്രചാരണം, വോട്ടെടുപ്പ് രാവിലെ 7 മുതല്‍


ആവേശകരമായ പരസ്യപ്രചാരണത്തിന് വിരാമമിട്ട് കേരളം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക് കടന്നു. നാളെ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി വോട്ടർമാരെയും മണ്ഡലത്തിലെ പ്രമുഖരെയും നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികള്‍.പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മണിയോടെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.
കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. 140 കമ്പനി കേന്ദ്ര സേനയും 20 കമ്പനി തമിഴ്‌നാട് പോലീസും സുരക്ഷയ്ക്കായി രംഗത്തുണ്ട്. 2500 പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതിനൊപ്പം അക്രമസാധ്യതയുള്ള ഇടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. എക്സിറ്റ് പോളുകള്‍ക്കും ഈ സമയത്ത് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post