തിയെറ്ററില്‍ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന വാഴയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. വാഴ 3 ബയോപിക് ഒഫ് എ ബില്യണ്‍ ഗേള്‍സ് എന്നാണ് മൂന്നാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്.
ആദ്യ രണ്ടു ഭാഗങ്ങളില്‍ ആണ്‍കുട്ടികളുടെ കഥയാണ് പറഞ്ഞതെങ്കില്‍ മൂന്നാം ഭാഗത്തില്‍ പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്. വിപിൻ ദാസ് രചന നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം വിശ്വൻ ശ്രീജിത്താണ്.
ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപതി, ആദർശ് നാരായണ്‍, ഐക്കണ്‍ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമാണം.
വിപിൻ ദാസ് ആണ് ഇൻസ്റ്റഗ്രാമിലൂടെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. തിരക്കഥ പൂർത്തിയായ ശേഷം ഓഡിഷൻ പ്രഖ്യാപിക്കുമെന്നും വാഴ ഫ്രാഞ്ചെസിക്ക് നല്‍കിയ സ്നേഹത്തിന് നന്ദിയെന്നും വിപിൻ ദാസ് കുറിച്ചു.
Post a Comment