കണ്ണൂര്‍ നഗരത്തില്‍ 2 കോടി 65 ലക്ഷത്തിൻ്റെ കളള നോട്ടുമായി രണ്ട് പേര്‍ പിടിയില്‍


കണ്ണൂർ:കണ്ണൂരില്‍ രണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴല്‍പ്പണം പിടികൂടി . കണ്ണൂർ: കാറിലെ രഹസ്യ അറയില്‍ കടത്തുകയായിരുന്ന രണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴല്‍പ്പണവുമായി രണ്ടു പേരെ പോലീസ് പിടികൂടി.തലശേരി പുളിയനമ്പ്രത്തെ ഒ.പി. സാബിത്ത് (26), പെരിങ്ങത്തൂർ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ വാഹന പരിശോധനക്കിടെ കണ്ണൂർ കാള്‍ ടെക്സിന് സമീപം വെച്ചാണ് കുഴല്‍പ്പണം പോലീസ് പിടികൂടിയത്.

യുവാക്കള്‍ സഞ്ചരിച്ച കെ എല്‍ 13. എ.വി. 2688 നമ്പർ വെനു കാറില്‍ നിർമ്മിച്ച രഹസ്യ അറയില്‍ കടത്തുകയായിരുന്ന രണ്ടു കോടി 65 ലക്ഷത്തിൻ്റെ മതിയായ രേഖകളില്ലാത്ത പണമാണ് ടൗണ്‍ പോലീസ് പിടികൂടിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post