കേരളത്തിന് ഇനി 'മത്തി'ക്കാലം; ലഭ്യതയില്‍ 13 ശതമാനം വര്‍ധനവ്, ഉല്‍പാദനത്തില്‍ കേരളം രാജ്യത്ത് മൂന്നാമത്


കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട മത്സ്യമായ മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ വർധനവ് രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആർഐ) വാർഷിക റിപ്പോർട്ട് പുറത്തുവന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ലഭ്യതയാണ് ഇത്തവണ മത്തിക്ക് ലഭിച്ചിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച്‌ മത്തിയുടെ ലഭ്യതയില്‍ 13 ശതമാനത്തിന്റെ വർധനവുണ്ടായി.
ഏകദേശം 1.68 ലക്ഷം ടണ്‍ മത്തിയാണ് കഴിഞ്ഞ വർഷം കേരളതീരത്ത് നിന്ന് പിടിച്ചത്. മൊത്തം സമുദ്രമത്സ്യ ഉല്‍പാദനത്തില്‍ രണ്ട് ശതമാനം വളർച്ചയോടെ കേരളം രാജ്യത്ത് മൂന്നാം സ്ഥാനം നിലനിർത്തി.
രാജ്യത്താകെ സമുദ്രമത്സ്യ ഉല്‍പാദനത്തില്‍ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. 6.85 ലക്ഷം ടണ്‍ മത്സ്യം പിടിച്ച തമിഴ്‌നാടാണ് ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്ത്. കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായതോടെ ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Post a Comment

Previous Post Next Post