കണ്ണൂർ: സിപിഎം പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു.പയ്യന്നൂർ സ്വദേശി വി. രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.
രാവിലെ വെള്ളൂരില്‍ വച്ചാണ് സംഭവം. അപകടം വരുത്തിയ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പെരളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ രാമചന്ദ്രനെ ഇടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു. മുൻ ജില്ലാ ബാങ്ക് ജീവനക്കാരനും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു വി രാമചന്ദ്രൻ.
Post a Comment