'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. 2022-ൽ യുവതിയുടെ എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി മോശമായി പെരുമാറി എന്ന പരാതിയിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള ചലച്ചിത്ര മേഖലയിൽ തുടരുന്ന വെളിപ്പെടുത്തലുകളുടെ ഭാഗമായാണ് ഈ പരാതിയും പുറത്തുവന്നിരിക്കുന്നത്. ബിഎൻഎസ്, 74,75 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
ലൈംഗികാതിക്രമം: 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകനെതിരെ കേസ്
Alakode News
0
Post a Comment