കൊച്ചി: ഉപഭോക്താക്കള്‍ക്ക് ആശ്വാസം.... സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു .ഇന്ന് ഗ്രാമിന് 180 രൂപയും പവന് 1460 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,820 രൂപയും പവന് 1,18,560 രൂപയുമായി.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 81.51 ഡോളർ കുറഞ്ഞ് 5,090.41 ഡോളറായി. 1.58 ശതമാനമാണ് കുറഞ്ഞത്. അഞ്ചുദിവസം കൊണ്ട് പവന് 8,760 കുറഞ്ഞ് 1,18,160 രൂപയായിരുന്നു. പിന്നാലെ ശനിയാഴ്ച 1,840 രൂപ കൂടി. 1,20,000 രൂപയായിരുന്നു പവൻ വില. ഞായറാഴ്ചയും ഇതേ വില തുടർന്നു.
ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് സ്വർണവിലയില്‍ കാര്യമായ മാറ്റം വന്നത്. യുദ്ധം തുടങ്ങി രണ്ടുദിവസം കൊണ്ട് 8,440 രൂപയാണ് പവന് വർധിച്ചത്. എന്നാല്‍, പിന്നീട് ഈ വിലയില്‍നിന്ന് തിരിച്ചിറങ്ങി.
Post a Comment