ലോകത്തിന്റെ നെറുകയില്‍ സഞ്ജു; തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നല്‍കി ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം:  ടി20 ലോകകപ്പിലെ താരമായി (പ്ലെയർ ഓഫ് ദി ടൂർണമെന്റ്) തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നല്‍കും.
തിരുവനന്തപുരത്ത് വെച്ച്‌ നടക്കുന്ന ചടങ്ങില്‍ വെച്ച്‌ താരത്തെ ആദരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
"ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ ഉറ്റുനോക്കുന്ന വ്യക്തിത്വമായി കേരളത്തിന്റെ സ്വന്തം പുത്രൻ മാറിയിരിക്കുന്നു. ഏറെക്കാലം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോഴും പതറാതെ, ആത്മാർത്ഥതയും കഠിനാധ്വാനവും കൊണ്ട് ലോകത്തിന്റെ നെറുകയില്‍ എത്തിയ സഞ്ജുവിന്റെ നേട്ടം അഭിമാനകരമാണ്. ഈ വലിയ വിജയത്തില്‍ സംസ്ഥാന സർക്കാർ സഞ്ജുവിനെ അഭിനന്ദിക്കുന്നു," എന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെത്തുന്ന സഞ്ജുവിന് തിരുവനന്തപുരത്ത് സ്വീകരണം നല്‍കും. ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് സഞ്ജുവിന്‍റെ പിതാവിനെ കാണും. രാവിലെ സഞ്ജുവിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും കഴിഞ്ഞില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു. ടി20 ലോക കപ്പ് ഫൈനലിലും സെമിയിലും വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു സഞ്ജു.

Post a Comment

Previous Post Next Post