ആലപ്പുഴ ജില്ലയില്‍ ഭാര്യക്ക് മെസ്സേജ് അയച്ചതിന്റെ പേരില്‍ ഭർത്താവ് അയല്‍വാസിയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു.ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. 28 കാരനാണ് ക്രൂരമർദ്ദനം നേരിടേണ്ടിവന്നത്. യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
"നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല" എന്നാണ് 28 കാരൻ യുവതിക്ക് മെസ്സേജ് അയച്ചത്. ഇത് കണ്ട് പ്രകോപിതനായാണ് ഭർത്താവ് യുവാവിനെ മർദ്ദിച്ചത്. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി.ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.
Post a Comment