കണ്ണൂർ : മാർച്ച് 12 ന് കണ്ണൂർ ജില്ലയില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാദ്ധ്യതിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.പാലക്കാട്, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, മാർച്ച് 12 ന്ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവർ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവർ സൂര്യാഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കണം. ശരീരത്തില്‍ ജലാംശം നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാല്‍ ഇടവിട്ട് വെള്ളം കുടിക്കാൻ കരുതണം.
കണ്ണൂരില്‍ നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് , ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Alakode News
0
Post a Comment