നടുവിൽ: മലയോര ഹൈവേയിലെ അപകടമേഖലയായ താവുകുന്ന് നാലാം വളവിൽ വീണ്ടും വാഹനാപകടം. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു.
കരുവഞ്ചാലിൽ നിന്നും നടുവിൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടക്കെണിയായി താവുകുന്ന് വളവ്
തുടർച്ചയായ അപകടങ്ങൾ നടക്കുന്ന ഇടമായി താവുകുന്ന് വളവ് മാറുകയാണ്. ഒരു മാസം മുമ്പ് സമാനമായ രീതിയിൽ നിയന്ത്രണം തെറ്റിയ രണ്ട് ലോറികൾ അടുത്തടുത്ത ദിവസങ്ങളിലായി ഇവിടെ മറിഞ്ഞിരുന്നു. റോഡിലെ അശാസ്ത്രീയമായ നിർമ്മാണമാണോ അതോ അമിതവേഗതയാണോ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Post a Comment