കണ്ണൂർ : കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് യും പാർട്ടിയും എക്സൈസ് കമ്മീഷണർ സ്ക്വാഡില് നിന്നും ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില് കണ്ണൂർ പഴയ ബസ് സ്റ്റാൻ്റില് വെച്ച് 3.760 ഗ്രാം മെത്താം ഫിറ്റമിനുമായി കോഴിക്കോട് പന്ന്യങ്ങര സ്വദേശി സറീന മൻസിലില് എൻ.പി.അജ്മലിനെയാണ് അറസ്റ്റ് ചെയ്തത്പ്രതിയെ കണ്ടെത്തുന്നതില് കേരള എ.ടി.എസിന്റെയും കണ്ണൂർ ഡിവിഷൻ സൈബർ വിഭാഗത്തിന്റെയും സഹായം ലഭിച്ചിരുന്നു.
അന്വേഷണ സംഘത്തില് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനില് കുമാർ സി പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ സന്തോഷ് തൂണോളി, സന്തോഷ് എം കെ , പ്രിവന്റിവ് ഓഫീസർ ഗ്രേഡ്മാരായ സുജിത്ത് ഇ, സജിത്ത് എം, സിവില് എക്സൈസ് ഓഫീസർ മാരായ ഷിബു ഒ വി, നിഖില് പി പി, സിവില് എക്സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത്. പി എന്നിവരും പങ്കെടുത്തു.
Post a Comment