കൊച്ചി: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിച്ചു. എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് നേരിട്ട് ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ ട്രെയിന്‍ സര്‍വീസ് ഇക്കാലമത്രയും ഉണ്ടായിരുന്നുവെങ്കിലും സര്‍വീസ് സ്ഥിരപ്പെടുത്തിയിരുന്നില്ല. ട്രെയിന്‍ സര്‍വീസ് സ്ഥിരപ്പെടുത്തിയതിന് ശേഷം എറണാകുളം ജങ്ഷനില്‍ നിന്നുമുള്ള ആദ്യ യാത്ര മാര്‍ച്ച് 18ന് ആരംഭിക്കും. ആഴ്ചയില്‍ ഒരു ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍
ട്രെയിന്‍ 16363, 16364 എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി-എറണാകുളം ജങ്ഷന്‍ വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് 18ന് ആരംഭിക്കും. മാര്‍ച്ച് 19നാണ് ട്രെയിന്‍ വേളാങ്കണ്ണിയില്‍ എത്തിച്ചേരുക.
1 എസി ടു ടയര്‍ കോച്ച്, 3 എസി ത്രീ ടയര്‍ കോച്ചുകള്‍, 8 സ്ലീപ്പര്‍ കോച്ചുകള്‍, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 1 സെക്കന്‍ഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാന്‍ എന്നിവയാണ് ട്രെയിനിലുണ്ടാകുക.
സ്‌റ്റോപ്പുകളും സമയവും
രാത്രി 11.50ന് ബുധനാഴ്ച എറണാകുളം ജങ്ഷനില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജങ്ഷന്‍, കരുനാഗപ്പള്ളി, ശാംസ്താംകോട്ട, കൊല്ലം ജങ്ഷന്‍, കുണ്ടറ, കൊട്ടാരക്കര, ഔവനേശ്വരം, പുനലൂര്‍, തെന്മലൈ, സെങ്കോട്ടൈ, തെങ്കാളി ജങ്ഷന്‍, കടയനല്ലൂര്‍, ശങ്കരന്‍കോവില്‍, രാജപാളയം, ശിവകാശി, വിരുദനഗര്‍, മധുരൈ, ദിണ്ഡുഗല്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടിണം എന്നീ സ്റ്റോപ്പുകള്‍ക്ക് ശേഷം പിറ്റേദിവസം അതായത് വ്യാഴാഴ്ച വൈകിട്ട് 5.35ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും.
Post a Comment