ദുബായ് വിമാനത്താവളം തുറക്കുന്നു; മുഴുവൻ വിമാന സർവീസുകളും പുനരാരംഭിക്കും



മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ അടച്ച ദുബായ് വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഇന്ന് ഉച്ചയോടെ പുനരാരംഭിക്കും. മുഴുവൻ വിമാനങ്ങളും സർവ്വീസ് നടത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി വിമാനത്താവളം അടയ്ക്കുമെന്നായിരുന്നു അറിയിപ്പ്

സുരക്ഷിതമായ വ്യോമപാതകളിലൂടെ ദുബായ്ക്കും അബുദബിക്കും ഇടയിൽ എമിറേറ്റ്‌സ് സർവീസുകൾ നടത്തിയിരുന്നു. ഇതിനിടെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. മിസൈല്‍ ഇന്‍റർസെപ്റ്റ് ചെയ്തെങ്കിലും ഇതിന്‍റെ അവശിഷ്ടം മൂലം ചെറിയൊരു അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് സർവീസുകൾ റദ്ദാക്കിയത്.

Post a Comment

Previous Post Next Post