ടെഹ്‌റാന്‍: ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കി ഇറാന്റെ പുതിയ പ്രഖ്യാപനം. ഗള്‍ഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍.നേരത്തെ നടന്ന ആക്രമങ്ങളില്‍ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തു. ഗള്‍ഫില്‍ പ്രതിസന്ധി ഇരട്ടിയാകുമോ എന്ന ആശങ്കയ്ക്കിടെയാണ് ഇറാന്റെ ഭാഗത്ത് നിന്ന് സുപ്രധാന തീരുമാനം വന്നിരിക്കുന്നത്.
ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫിലെയും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലെയും അമേരിക്കന്‍ കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു. കഴിഞ്ഞ എട്ട് ദിവസമായി ഇത് തുടരുകയാണ്. ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു എന്ന വിവരവും ഇന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ നിന്ന് സന്തോഷം നല്‍കുന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
ഇറാനില്‍ നിലവില്‍ ഭരണം നടത്തുന്നത് മൂന്നംഗ സമിതിയാണ്. പ്രസിഡന്റ്, ചീഫ് ജസ്റ്റിസ്, പണ്ഡിത സമിതി അംഗം എന്നിവരാണ് ഇതിലുള്ളത്. ഈ സമിതിയാണ് പുതിയ തീരുമാനം കൈകൊണ്ടത്. അയല്‍രാജ്യങ്ങളെ ഇനി ആക്രമിക്കേണ്ടതില്ല എന്നാണ് തീരുമാനം. അതേസമയം, അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ ആക്രമിക്കുകയും ചെയ്യും.
Post a Comment