പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകള്‍ തടസ്സപ്പെട്ട പശ്ചാത്തലത്തില്‍, കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രത്യേക സർവീസുകള്‍ പ്രഖ്യാപിച്ചു.മസ്കറ്റ്, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് ഏപ്രില്‍ നാലുവരെ ഈ പ്രത്യേക വിമാനങ്ങള്‍ സർവീസ് നടത്തുക. കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും നാട്ടിലേക്ക് വരാനിരിക്കുന്നവർക്കും വലിയ ആശ്വാസമാകുന്ന തീരുമാനമാണിത്.
വിമാന സമയക്രമം:
ബുധൻ, വെള്ളി ദിവസങ്ങളിലാണ് മസ്കറ്റിലേക്ക് വിമാനങ്ങളുള്ളത്. വൈകുന്നേരം 6 മണിക്ക് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8 മണിക്ക് മസ്കറ്റിലെത്തും. തിരികെ രാത്രി 9.10-ന് മസ്കറ്റില്‍നിന്ന് പുറപ്പെട്ട് പുലർച്ചെ 2.20-ന് കണ്ണൂരിലെത്തും.
ഷാർജ:
ഷാർജയിലേക്ക് എല്ലാ ദിവസവും സർവീസുകള്‍ ഉണ്ടായിരിക്കും. രാവിലെ 8.10-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 10.30-ന് ഷാർജയിലെത്തും. തിരികെ ഷാർജയില്‍നിന്ന് പ്രാദേശിക സമയം 11.30-ന് പുറപ്പെട്ട് വൈകുന്നേരം 5 മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.
ജിദ്ദ:
ചൊവ്വ, ശനി ദിവസങ്ങളിലാണ് ജിദ്ദ സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6.30-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 10 മണിക്ക് ജിദ്ദയിലെത്തും. തിരികെ ജിദ്ദയില്‍നിന്ന് പ്രാദേശിക സമയം 11 മണിക്ക് പുറപ്പെട്ട് രാത്രി 7.30-ന് കണ്ണൂരിലെത്തും.
യുദ്ധം കാരണം വിമാനത്താവളത്തില്‍നിന്നുള്ള സാധാരണ അന്താരാഷ്ട്ര സർവീസുകള്‍ നിർത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് പ്രത്യേക വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. യാത്രക്കാർക്ക് അതത് എയർലൈനുകള്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
Post a Comment