കൊച്ചി: റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാസ്ലിയ ജോണ്‍സനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ ആഡംബര കാർ പോലീസ് കണ്ടെടുത്തു.
കോട്ടയം അതിരമ്ബുഴ സ്വദേശി സിറിയക് പി. ജോർജിന്റേതാണ് വാഹനമെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുറവൂരില്‍ നിന്നാണ് അപകടമുണ്ടാക്കിയ മഹീന്ദ്ര XUV 700 വാഹനം കണ്ടെത്തിയത്. സിറിയക് പി ജോർജ് എന്നയാളാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ഈ വാഹനം പൊലീസ് കണ്ടെത്തി. തുറവൂരില്‍ നിന്നുമാണ് കണ്ടെത്തിയത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കോട്ടയം അതിരമ്ബുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചതെന്ന് അങ്കമാലി എസ്‌എച്ച്‌ഓ എ രമേഷ് പറഞ്ഞു. ചാലാക്കല്‍ മെഡിക്കല്‍ കോളേജിലെ ഹൌസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്. അപകടം നടക്കുമ്ബോള്‍ കാറില്‍ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകള്‍ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും അങ്കമാലി എസ്‌എച്ച്‌ഓ പറഞ്ഞു. പ്രതിക്കായി അന്വേഷണം വ്യപാകമാക്കി.
Post a Comment