കണ്ണൂര്‍ റെയില്‍വെ റ്റേഷന് സമീപം ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍


കണ്ണൂർ: വില്പനക്കായി സൂക്ഷിച്ച 29.020 ഗ്രാം ബ്രൗണ്‍ ഷുഗറുമായി യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് മണ്ണൂർ ആലിങ്കല്‍ സ്വദേശി എ.ഷാജു (42)വിനെയാണ് എസ്.ഐ. ബി. ജിഷ്ണുവും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 3.40 മണിയോടെ കണ്ണൂർ റെയില്‍വേ സ്റ്റേഷൻ കിഴക്കേ കവാടത്തെ പാർക്കിങ്ങ് ഏരിയക്ക് സമീപം വെച്ചാണ് 29.020 ഗ്രാം ബ്രൗണ്‍ ഷുഗറുമായി യുവാവ് പോലീസ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post