പ്രതീക്ഷിച്ചതെല്ലാം വെറുതെ, വില ഇടിവിന് ബ്രേക്കിട്ട് സ്വര്‍ണം; പവന് എത്ര?


തിരുവനന്തപുരം: സ്വർണമോഹങ്ങള്‍ക്ക് കരുത്തേകി സംസ്ഥാനത്ത് പൊന്നിന്റെ വില. കഴിഞ്ഞ നാല് ദിവസങ്ങളില്‍ വിലയില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.എന്നാല്‍ ഇന്ന് നേരിയ വർദ്ധനവ് സംഭവിച്ചിട്ടുണ്ട്. ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത് രാവിലെ പവന് 118880 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ വില 1,18,160 രൂപയായി താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 1,840 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,20,000 രൂപയായി ഉയർന്നു. ഗ്രാമിന് 15,000 രൂപയാണ് നല്‍കേണ്ടത്.
സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റം രേഖപ്പെടുത്തുന്നുണ്ട്. ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് നല്‍കേണ്ടത്. അതേസമയം, സ്വർണത്തിന്റെയും വെള്ളിയുടെയും വിപണി വിലയില്‍ കുറവ് ഉണ്ടെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാള്‍മാർക്കിങ് ചാർജും ചേരുമ്പോള്‍ വില ഇതിലും കൂടുതല്‍ നല്‍കേണ്ടി വരും.
പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതോടെയാണ് സ്വർണവില ഇടിഞ്ഞുതുടങ്ങിയത്. സംഘർഷങ്ങള്‍ വില കുത്തനെ ഉയർത്തുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ തുടർച്ചയായി വില കുറയുകയാണ്. ആദ്യ ഘട്ടത്തില്‍ കുതിച്ചുകയറിയ സ്വര്‍ണവില പിന്നീട് താഴേക്ക് പോയി. ഓഹരി വിപണികള്‍ നഷ്ടം നികത്താന്‍ തുടങ്ങിയതിനൊപ്പം ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്. ഈ ട്രെൻഡ് തുടർന്നാല്‍ അധികം വൈകാതെ സ്വർണവില ഒരു ലക്ഷത്തിനും താഴെയെത്തും.

Post a Comment

Previous Post Next Post