രയരോം മഖാം ഉറൂസിന് കൊടിയേറി; വെള്ളിയാഴ്ച സമാപിക്കും



ആലക്കോട്: മലബാറിലെ പുണ്യപുരാതനവും ചരിത്രപ്രസിദ്ധവുമായ രയരോം മഖാം ഉറൂസിന് ഭക്തിനിർഭരമായ തുടക്കം. തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് എം.എ. ഖലീൽ റഹ്മാൻ പതാക ഉയർത്തിയതോടെയാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് ആഘോഷങ്ങൾക്ക് തുടക്കമായത്.
മഹല്ല് ഖത്തീബ് അബ്ദുള്ള ഫൈസി ആലക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിള് ഷിബിലി ഫൈസി, ഉറൂസ് കമ്മിറ്റി ചെയർമാൻ വി.വി. അബ്ദുള്ള, കൺവീനർ കെ.കെ. നൗഷാദ്, മഹല്ല് സെക്രട്ടറി വി.എം. നൗഷാദ്, ട്രഷറർ പി.എം. മുഹമ്മദ് കുഞ്ഞി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഒ.വി. മമ്മു, എം.എ. ജാബിർ ഹാജി, ഇ.എം. നാസർ, പി.പി. ബഷീർ, അബ്ദുള്ള നെല്ലിക്കുന്ന്, എം.എ. മുനീർ, മിഖ്ദാദ് സുലൈമാൻ, ഷാജഹാൻ, ഒ.എം. ഇബ്രാഹിം, ഷറഫുദ്ധീൻ ഹാജി, മൊയ്തു ഹാജി മാങ്കടവ്, ഷാഫി മൗലവി, മുസ്തഫ മൗലവി തെന്നം, കെ.എം. മുസ്തഫ, പി.പി. സത്താർ, എം.എസ്. സലീം ഹാജി, വി.എ. അബു തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വിവിധ മതകീയ പരിപാടികളോടെയും പ്രാർത്ഥനാ സദസ്സുകളോടെയും അഞ്ച് ദിനങ്ങളിലായി നടക്കുന്ന ഉറൂസ് വരും വെള്ളിയാഴ്ച സമാപിക്കും. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് തീർത്ഥാടകർ വരും ദിവസങ്ങളിൽ മഖാമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post