സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് അവസാനിച്ചു; ഏപ്രില്‍ 16ന് മൂല്യനിര്‍ണയം ആരംഭിക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് ഉച്ചയോടെ അവസാനിച്ചു. ഏപ്രില്‍ 16നാണ് മൂല്യനിർണയം ആരംഭിക്കുക.
സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി, വൊക്കേഷനല്‍ ഹയർസെക്കൻഡറി പരീക്ഷകള്‍ മാർച്ച്‌ 5നാണ് ആരംഭിച്ചത്. ഹയർസെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ 28 ന് അവസാനിച്ചു.
13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. എന്നാല്‍, മുൻപ് നിശ്ചയിച്ചിരുന്ന തീയതിയില്‍ തന്നെ ഫലപ്രഖ്യാപനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ചെറിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ ഫലപ്രഖ്യാപനം നിശ്ചയിച്ചതിലും അല്പം വൈകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

Post a Comment

Previous Post Next Post