പയ്യന്നൂരില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച്‌ വി കുഞ്ഞികൃഷ്ണന്‍; ടി.ഐ മധുസൂദനെതിരെ മത്സരിക്കും


കണ്ണൂർ: പയ്യന്നൂരില് ടി.ഐ മധൂസൂദനനെതിരെ സ്ഥാനാര്ഥിത്വം പ്രഖ്യാപിച്ച്‌ സി.പി.എം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണന്.എല്ലാവരുടെയും പിന്തുണ അഭ്യര്ത്ഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വാര്ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
താന് ഇടതുപക്ഷത്തിന് എതിരല്ല. എല്.ഡി.എഫ് സ്ഥാനാര്ഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ല. ബൂര്ഷ്വാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് മധുസൂദനന്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തുന്ന ഒരാളെ എങ്ങനെ ഇടതു പക്ഷമായി കാണുകയെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
സി.പി.എം സ്ഥാനാര്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണന് സ്ഥാനാര്ഥിത്വം പ്രഖ്യാപിച്ചത്.
പാര്ട്ടി നേതൃത്വത്തിനെതിരെ വി കുഞ്ഞികൃഷ്ണന് നടത്തിയ വെളിപ്പെടുത്തലുകള് പയ്യന്നൂരില് സി.പി.എമ്മിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില് സി.പി.എമ്മിന് ഇത് അഭിമാന പോരാട്ടമാണ്.
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയ കമ്മിറ്റി ഓഫീസ് നിര്മ്മാണ ഫണ്ടിലെ തിരിമറി, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് മധൂസൂദനനെതിരെയും സിപിഎമ്മിനെതിരെയും കുഞ്ഞികൃഷ്ണന് നടത്തിയത്. അതുകൊണ്ട് തന്നെ പാര്ട്ടിയുടെ മുഖം രക്ഷിക്കാന് മധുസൂദനന് ജയിച്ചേ തീരു.

Post a Comment

Previous Post Next Post