ആറ് പ്രസവം ആശുപത്രിയില്‍, ഏഴാമത്തേത് വീട്ടില്‍ വെച്ച്‌ നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്


തൃശൂർ:വീട്ടില്‍ വെച്ച്‌ പ്രസവം നടത്തിയതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാല്‍ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ് .യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എടക്കഴിയൂർ സ്വദേശിയായ മുഹ്‌സിനയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്.
ജനുവരി ആറിനാണ് വീട്ടില്‍വെച്ച്‌ പ്രസവം നടന്നത്. ഇവരുടെ ഏഴാമത്തെ പ്രസവമായിരുന്നു. ഈ പ്രസവം മാത്രമാണ് വീട്ടില്‍ വെച്ച്‌ നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.
അക്യുപങ്ചറിസ്റ്റായ ഭർത്താവ് ഇബ്രാഹിനെതിരെ ഗുരുതരമായ പരാതികളുമായാണ് മുഹ്‌സിനയുടെ കുടുംബം എത്തിയിരിക്കുന്നത്. ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post