കാസര്‍കോട് : വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു.കാസര്‍കോട് പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. നാലത്തടുക്കയിലെ ജസീലയുടെ ആത്മഹത്യയിലാണ് ആയിഷയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് നിരപരാധിത്വം വെളിപ്പെടുത്തിക്കൊണ്ട് ജസീല ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം കാണാതായതില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ പറഞ്ഞു.
താന്‍ ആരുടെയൊക്കെയോ കൂടെ കോഴിക്കോട് പോയി മുറിയെടുത്തു എന്നൊക്ക അവര്‍ പറഞ്ഞ് നടക്കുകയാണ്. വീട്ടില്‍ ആര്‍ക്കും ഒരു സമാധാനവുമില്ല. താന്‍ മരിച്ചാല്‍ ഇവര്‍ക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണെന്നും ജസീല വീഡിയോയില്‍ ചോദിച്ചിരുന്നു.
Post a Comment