യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസവുമായി എയര്‍ ഇന്ത്യ; യുഎഇയിലെ ഏത് വിമാനത്താവളത്തില്‍ നിന്നും സൗജന്യമായി റീബുക്ക് ചെയ്യാം


മുബൈ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തെത്തുടർന്ന് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് വലിയ ഇളവുകളുമായി എയർ ഇന്ത്യ.
യുഎഇയിലെ ഏത് വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏത് നഗരത്തിലേക്കും അധിക നിരക്കുകളില്ലാതെ ടിക്കറ്റ് റീബുക്ക് ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു. പ്രാദേശികമായ തടസ്സങ്ങള്‍ കാരണം യാത്ര മുടങ്ങിയവർക്ക് ഈ ആനുകൂല്യം ഏറെ ആശ്വാസമാകും.
റീബുക്കിംഗ് സൗകര്യം ഇങ്ങനെ
നിലവില്‍ വിമാനം റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് തങ്ങളുടെ സൗകര്യപ്രദമായ മറ്റൊരു റൂട്ടിലേക്ക് ബുക്കിംഗ് മാറ്റാം. ഉദാഹരണത്തിന്, ദുബൈ-ജയ്പൂർ വിമാനം റദ്ദാക്കപ്പെട്ട ഒരാള്‍ക്ക് അധിക തുക നല്‍കാതെ തന്നെ റാസല്‍ഖൈമ-ഡല്‍ഹി സർവീസിലേക്ക് ടിക്കറ്റ് മാറ്റാൻ സാധിക്കും. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും സർവീസുകള്‍ക്ക് ഈ ഇളവ് ബാധകമാണ്.

Post a Comment

Previous Post Next Post