ദില്ലി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം തിങ്കളാഴ്ച മുതല്‍ നീക്കം ചെയ്യുന്നു.ഇതോടെ വിമാനക്കമ്പനികള്‍ക്ക് വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വതന്ത്രമായി നിരക്കുകള്‍ നിശ്ചയിക്കാൻ സാധിക്കും. സീസണ്‍ തിരക്കുകളും ആവശ്യക്കാരും വർധിക്കുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കുകളില്‍ വലിയ വർദ്ധനവുണ്ടാകാനാണ് സാധ്യത.
നേരത്തെ ഇൻഡിഗോ വിമാന സർവീസുകള്‍ മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതിനെത്തുടർന്ന് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയർന്നിരുന്നു. ഈ സാഹചര്യത്തില്‍ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് 2025 ഡിസംബറില്‍ കേന്ദ്ര സർക്കാർ നിരക്കുകള്‍ക്ക് ഉയർന്ന പരിധി ഏർപ്പെടുത്തിയത്.
വണ്‍വേ ഇക്കണോമി ടിക്കറ്റിന് ഉയർന്ന പരിധിയായി ഏകദേശം 18,000 രൂപ (ദൂരത്തെ അടിസ്ഥാനമാക്കി) ആണ് നിശ്ചയിച്ചിരുന്നത്. പരിധി എടുത്തുകളഞ്ഞതോടെ ഇനി വിമാന കമ്പനികള്‍ക്ക് ഇത് ബാധകമാകില്ല. കൂടാതെ ഡിമാൻഡും വിപണി സാഹചര്യങ്ങളും അനുസരിച്ച് ടിക്കറ്റുകള്‍ നിശ്ചയിക്കാനും കഴിയും. പീക്ക് ഡിമാൻഡ്, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയുള്ള സമയങ്ങളില്‍ അമിതമായതോ അന്യായമായതോ ആയ നിരക്കുകളുടെ വർദ്ധനവ് ഗൗരവമായി കാണുമെന്നും പൊതുതാല്‍പ്പര്യം മുൻനിർത്തി ആവശ്യമെങ്കില്‍ വീണ്ടും പരിധി ഏർപ്പെടുത്തുമെന്നും സിവില്‍ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.
Post a Comment