സ്കൂളില്‍നിന്നു കാറില്‍ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ രണ്ടു പെണ്‍മക്കള്‍ക്ക് വിഷംചേർത്ത ജ്യൂസ് നല്‍കിയശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം.
ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മൂത്തമകളും മരിച്ചു. മാന്നാർ തെള്ളിക്കിഴക്കേതില്‍ ശിവശൈലത്തില്‍ മനോജ് (44), മൂത്തമകള്‍ ശിവനന്ദന (12 ) എന്നിവരാണ് മരിച്ചത്. ഇളയമകള്‍ ശിവഗംഗ (ഏഴ്) പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ശിവനന്ദന. ശിവഗംഗ രണ്ടാംക്ലാസിലാണ്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ നിർത്തി വിഷംകലർത്തിയ ജ്യൂസ് കുട്ടികള്‍ക്കു നല്‍കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മനോജ് വിഷംകഴിച്ചാണ് ജീവനൊടുക്കിയത്. ശിവഗംഗ അപകടനില തരണംചെയ്തിട്ടുണ്ട്.
Post a Comment