രാജീവ് ചന്ദ്രശേഖറും പി.വി. അൻവറുമൊക്കെയടക്കമുള്ള കോടീശ്വരന്മാർ പണമൊഴുക്കുന്ന തെരഞ്ഞെടുപ്പ് ഗോദയില്‍ വ്യത്യസ്തയാകുകയാണ് ആഷ്ന തമ്പി.
കേരളത്തിലെ സ്ഥാനാർഥികളില്‍ ഏറ്റവും ആസ്തി കുറഞ്ഞയാളാണ് ഈ 26കാരി. ഏറ്റുമാനൂർ മണ്ഡലത്തില്‍ എസ്‍യുസിഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർഥിയായ ആഷ്ന. വെറും 40 രൂപ ആയിരുന്നു പത്രിക നല്‍കിയ ദിവസം കൈയില്‍ ഉണ്ടായിരുന്നത്. അക്കൗണ്ടില്‍ 44 രൂപയും. ഇതാണ് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ആസ്തി വിവരത്തിന്റെ വിശദാംശങ്ങള്‍. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോണ്‍ റീ ചാർജ് ചെയ്തപ്പോള്‍ അക്കൗണ്ടില്‍ ബാക്കി 25 രൂപ. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ലെന്നും പത്രികയിലുണ്ട്.കേരളത്തിലെ സ്ഥാനാർഥികളില്‍ ഏറ്റവും ആസ്തി കുറഞ്ഞയാളാണ് ഈ 26കാരി. ഏറ്റുമാനൂർ മണ്ഡലത്തില്‍ എസ്‍യുസിഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർഥിയായ ആഷ്ന. വെറും 40 രൂപ ആയിരുന്നു പത്രിക നല്‍കിയ ദിവസം കൈയില്‍ ഉണ്ടായിരുന്നത്. അക്കൗണ്ടില്‍ 44 രൂപയും. ഇതാണ് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ആസ്തി വിവരത്തിന്റെ വിശദാംശങ്ങള്‍. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോണ്‍ റീ ചാർജ് ചെയ്തപ്പോള്‍ അക്കൗണ്ടില്‍ ബാക്കി 25 രൂപ. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ലെന്നും പത്രികയിലുണ്ട്.
ആശവര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആഷ്ന മുടിമുറിച്ച് പ്രതിഷേധിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പണക്കൊഴുപ്പോ പ്രശസ്തിയോ അല്ല, മനുഷ്യനെ അവന്റെ പ്രശ്നങ്ങള്‍ക്കൊപ്പം ചേർന്ന് നിന്ന് സഹായിക്കാനുള്ള കഴിവാണ് പൊതുപ്രവർത്തനത്തിന് വേണ്ടതെന്ന് ആഷ്ന പറയുന്നു. സമരങ്ങളുടെ മുൻനിരയില്‍ നിന്ന് ജനഹൃദയം അടുത്തുകണ്ടിട്ടുള്ളതിന്റെ അനുഭവപരിചയത്തില്‍ നിന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചത്.
മഹാരാജാസ് കോളജില്‍ എഐഡിഎസ്‌ഒയെ പ്രതിനിധീകരിച്ച് മത്സരിച്ചതാണ് നേരത്തെയുള്ള തെരഞ്ഞെടുപ്പ് അനുഭവം. ജേണലിസം പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എഐഡിഎസ്‌ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു. മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകരാണ് എറണാകുളം അരയന്‍കാവ് സ്വദേശികളായ ആഷ്‌നയുടെ മാതാപിതാക്കളും. ഇവരുടെ പൂർണ പിന്തുണയും മകള്‍ക്കുണ്ട്.
Post a Comment