ഹയര്‍സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 6 മുതല്‍


ഹയർസെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 89 മൂല്യനിർണ്ണയം ക്യാമ്ബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഏപ്രില്‍ 6 മുതല്‍ മൂല്യനിർണ്ണയം ആരംഭിക്കുന്നതാണ് എന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 22 ന് ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.വൊക്കേഷണല്‍ ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികളുടെ എണ്ണം ഇരുപത്തിയാറായിരത്തി എണ്ണൂറ്റി ഇരുപത്തിയൊമ്ബതും രണ്ടാം വർഷ റഗുലർ വിദ്യാർത്ഥികളുടെ എണ്ണം ഇരുപത്തിയാറായിരത്തി എണ്ണൂറ്റി ഇരുപത്തിയാറുമാണ്. പരീക്ഷാ സെന്ററുകളുടെ എണ്ണം മുന്നൂറ്റി എണ്‍പത്തിയൊമ്ബത് ആണ്. മൂല്യ നിർണ്ണയ ക്യാമ്ബുകളുടെ എണ്ണം എട്ട് ആണ്. പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട അദ്ധ്യാപകരുടെ എണ്ണം- മൂവായിരത്തി എഴുന്നൂറുമാണ് എന്നും മണ്തരി വ്യക്തമാക്കി. തിയറി പരീക്ഷകള്‍ പൂർത്തീകരിക്കുന്ന മുറക്ക് 2026 ഏപ്രില്‍ മാസം 6-ാം തീയതി മുതല്‍ മൂല്യ നിർണ്ണയ ക്യാമ്ബുകള്‍ ആരംഭിക്കുന്നതാണ് എന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post