നിയന്ത്രണം വിട്ട കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; അധ്യാപകന് പരിക്ക്

 

മടക്കാട്: തളിപ്പറമ്പ് - കൂർഗ് അതിർത്തി റോഡിൽ കാർ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപകന് പരിക്ക്. തടിക്കടവ് ഗവ. ഹൈസ്കൂൾ അധ്യാപകൻ ബാബു (45) വിനാണ് പരിക്കേറ്റത്.
തിങ്കളാഴ്ച എസ്.എസ്.എൽ.സി പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് തളിപ്പറമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മടക്കാട് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്നും 50 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഇദ്ദേഹം മാത്രമാണ് കാറിലുണ്ടായിരുന്നത്.
നാട്ടുകാരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ ബാബുവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Post a Comment

Previous Post Next Post