മേഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ റിലീസ് മാറ്റിവച്ചു. ചിത്രം മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ദ്യശ്യം 3' ഏപ്രില്‍ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകള്‍ ഇല്ലാതെ വേണം തിയേറ്ററില്‍ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. പിന്നാലെയാണ് റിലീസ് തീയതി മാറ്റിയ വിവരം പുറത്തുവിടുന്നത്.2021 ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമയുടെ മൂന്നാം ഭാഗത്തില്‍ എന്താകും സംഭവിക്കുക എന്ന ആകംക്ഷയിലാണ് ആരാധകർ. മോഹൻലാലിൻ്റെ ജന്മദിനത്തില്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്ന വാർത്തയും ആരാധാകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
Post a Comment