കാസർകോട്: നാഷണൽ ഹൈവേ 66ൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്ത് വർക്ക് നടക്കുന്നതിനാൽ മാർച്ച് 22 ന് രാവിലെ 8 മണി മുതൽ രണ്ടാഴ്ചത്തേക്ക് ദേശീയപാത വഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കും.
കണ്ണൂർ ഭാഗത്ത് നിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്നു കെ എസ് ടി പി റോഡ് വഴിയും പെരിയ പൊയിനാച്ചി ഭാഗത്തു നിന്നും കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചട്ടഞ്ചാൽ മേൽപ്പാലത്തിലേക്ക് പ്രവേശിക്കാതെ, സർവീസ് റോഡിൽ പ്രവേശിച്ച് ചട്ടഞ്ചാൽ – പരവനടുക്കം ദേളി റോഡ് വഴി കെ.എസ്.ടി.പി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.
മംഗലാപുരം ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാസർഗോഡ് അടുക്കത്ത്ബയൽ സമീപത്തു നിന്നും സർവീസ് റോഡിൽ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകണം
Post a Comment