ജയ്പൂര്‍: ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്ക് അമേരിക്കന്‍ വ്യവസായി രാജസ്ഥാൻ റോയല്‍സിനെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്.
അമേരിക്കൻ വ്യവസായി കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോർഷ്യം 1.63 ബില്യണ്‍ ഡോളറിന് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാൻ റോയല്‍സിനെ സ്വന്തമാക്കിയതായാണ് വിവരം. വാള്‍മാർട്ട് ഗ്രൂപ്പിന്‍റെ റോബ് വാള്‍ട്ടണ്‍, ഹാംപ് ഫാമിലി എന്നിവരുടെ പിന്തുണയോടെയാണ് സോമാനി ഈ വമ്പൻ കരാർ ഉറപ്പിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്‍ 2026 സീസണിന് ശേഷം ഈ മാറ്റം ഔദ്യോഗികമായി നിലവില്‍ വരുമെന്നാണ് സൂചന.
ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ടീം വില്‍പനയാണിത്. കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിന്റെ 67% ഓഹരികള്‍ ടോറന്‍റ് ഗ്രൂപ്പ് സ്വന്തമാക്കിയത് ഏകദേശം 5,025 കോടി രൂപയ്ക്കായിരുന്നു. ആ റെക്കോർഡാണ് ഇപ്പോള്‍ രാജസ്ഥാൻ റോയല്‍സ് തിരുത്തിക്കുറിച്ചിരിക്കുന്നത്. മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള എമർജിംഗ് മീഡിയ ഗ്രൂപ്പിന്‍റെ കൈവശമാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ 65% ഓഹരികളുള്ളത്.
Post a Comment