കൊച്ചി കായലില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി


കൊച്ചി: കൊച്ചിയില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.എറണാകുളം സെൻട്രല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ച്‌ വരികയാണ്.
മറൈൻ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടത്. ഇതുവഴി വന്ന രണ്ട് പെണ്‍കുട്ടികളാണ് കായലില്‍ മൃതദേഹം കണ്ടത്. പൊക്കിള്‍കൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പൊലീസ് തുടർ നടപടികള്‍ ആരംഭിച്ചു. പൂർണ്ണ വളർച്ചയെത്താത്ത പെണ്‍കുഞ്ഞിന്റെ മൃതശരീരമാണ് കണ്ടെത്തിയിരിക്കുന്നത്.പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ചു.മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. പൊക്കിള്‍ കൊടിപോലും മുറിക്കാത്ത അവസ്ഥയിലാണ് കുഞ്ഞിന്റെ മൃതദേഹം. മൃതദേഹത്തിന് 24 മണിക്കൂറില്‍ അധികം പഴക്കമുണ്ട്. തലയില്‍ മുറിവുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി മൃതദേഹം കളമേശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post