നിലവിളി കേട്ടെത്തി, കണ്ടത് പ്രിയതമയുടെ വേദന; കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട ഗൃഹനാഥൻ ഹൃദയാഘാതംമൂലം മരിച്ചു


കാഞ്ഞങ്ങാട്:  കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട ഗൃഹനാഥൻ ഹൃദയാഘാതംമൂലം മരിച്ചു.കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട് പരിഭ്രാന്തനായ ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണൻ നായരാണ് (75) മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ വീട്ടുപറമ്പിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
പറമ്പില്‍ നിന്ന് തെങ്ങോല എടുക്കുന്നതിനിടെ രാജാമണിയെ കടന്നലുകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാരായണൻ നായർ, കടന്നല്‍ക്കുത്തേറ്റ് പിടയുന്ന ഭാര്യയെ കണ്ട് വിറങ്ങലിച്ചു നില്‍ക്കുകയും തൊട്ടുപിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാരായണൻ നായരുടെ ജീവൻ രക്ഷിക്കാനായില്ല. കടന്നല്‍ക്കുത്തേറ്റ രാജാമണി നിലവില്‍ ചികിത്സയിലാണ്. ഗള്‍ഫിലുള്ള ഷിബു, ഷീബ എന്നിവരാണ് മക്കള്‍.

Post a Comment

Previous Post Next Post