സന്തോഷ് ട്രോഫി ഫൈനല്‍: എട്ടാം കിരീടം തേടി കേരളം ഇന്ന് സര്‍വീസസിനെ നേരിടും

സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കേരളം ഇന്ന് സർവീസസിനെ നേരിടുന്നു.
ദിബ്രുഗഢിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് എട്ടാം കിരീടം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ പോരാട്ടം.
ക്വാർട്ടർ ഫൈനലില്‍ അസമിനെയും സെമി ഫൈനലില്‍ പഞ്ചാബിനെയും തകർപ്പൻ ഗോളുകള്‍ക്ക് വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം കേരളം മൈതാനത്തിറങ്ങുന്നത്. ആക്രമണ ഫുട്ബോളിന്റെ കരുത്തില്‍ മുന്നേറുന്ന കേരളം ടൂർണമെന്റിലുടനീളം മികച്ച ഫോമിലാണ്.
16 ഗോളുകള്‍ എതിർപോസ്റ്റില്‍ നിക്ഷേപിച്ചപ്പോള്‍ വെറും മൂന്ന് ഗോളുകള്‍ മാത്രമാണ് കേരളം വഴങ്ങിയത്. സുന്ദരമായ ഫുട്ബോള്‍ കളിച്ച്‌ കൂടുതല്‍ ഗോളുകള്‍ നേടുക എന്ന ശൈലി ഫൈനലിലും തുടരുമെന്ന് കോച്ച്‌ ഷഫീഖ് ഹസ്സൻ വ്യക്തമാക്കി.

Post a Comment

Previous Post Next Post