ജപ്പാനിലെ ഇച്ചിക്കാവ മൃഗശാലയില്‍ ജനിച്ചയുടനെ അമ്മ ഉപേക്ഷിച്ച പഞ്ച് എന്ന കുരങ്ങൻ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
'അമ്മ ഉള്‍പ്പടെ കൂടെ ഉള്ളവരെല്ലാം തനിച്ചാക്കിയപ്പോള്‍ തുണയായത് ഒരു ഒറാങ്ങ് ഉട്ടാന്‍ പാവയായിരുന്നു. ആ പാവയെ സ്വന്തം അമ്മയായി കരുതി കെട്ടിപ്പിടിച്ചുറങ്ങുന്ന പഞ്ചിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ ഈ പാവയും വൈറലായിരിക്കുകയാണ്.
താമസിയാതെ പാവയുടെ ഡിമാന്‍ഡും കുതിച്ചുയര്‍ന്നു. ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സ്റ്റോറുകളില്‍ ഈ പാവയുടെ സ്റ്റോക്കുകള്‍ വിറ്റു തീര്‍ന്നു എന്നാണ് റിപ്പോർട്ടുകള്‍. ഈബേ പോലുള്ള മാര്‍ക്കറ്റ് പ്ലേസുകളില്‍ ഇവയുടെ വില യഥാര്‍ഥ വിലയേക്കാര്‍ 350 ഡോളര്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആളുകള്‍ ഇത്തരം ഒറാങ്ങ് ഉട്ടാന്‍ പാവകളെ മൃഗശാലയ്ക്കായി വാങ്ങി നല്‍കാനും തുടങ്ങി.
സാമ്പത്തികമായി നോക്കിയാല്‍, പഞ്ചിന്റെ പ്രശസ്തി പ്രാദേശിക വ്യാപാര മേഖലയ്ക്ക് വലിയ ഉണര്‍വാണ് നല്‍കിയത്. പഞ്ചിന്റെ അമ്മപ്പാവയായ 'ഒറാ-മാമ'യുടെ മാതൃകയിലുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ ടൂറിസ്റ്റുകള്‍ തിരക്ക് കൂട്ടുകയാണ്. മൃഗശാല പുറത്തിറക്കിയ 'പഞ്ച് & ഒറാ-മാമ' ലിമിറ്റഡ് എഡിഷന്‍ പോസ്റ്റ്കാര്‍ഡുകള്‍ക്കും ബാഡ്ജുകള്‍ക്കും വന്‍ ഡിമാന്‍ഡാണ്. കേവലം കാഴ്ചവസ്തു എന്നതിലുപരി, മൃഗശാലയുടെ നിലനില്‍പ്പിന് തന്നെ പഞ്ച് ഒരു വലിയ സാമ്പത്തിക സ്രോതസ്സായി മാറി.
Post a Comment