ചെന്നൈ:സതേണ്‍ റെയില്‍വേയുടെ ജനപ്രിയ ടിക്കറ്റിംഗ് സംവിധാനമായ യുടിഎസ് മൊബൈല്‍ ആപ്പ് സേവനം മാർച്ച് ഒന്നു മുതല്‍ പൂർണ്ണമായും നിർത്തലാക്കുമെന്ന് റെയില്‍വേ അറിയിച്ചു.
കൂടുതല്‍ സുരക്ഷിതവും നൂതനവുമായ യാത്രാനുഭവം ലക്ഷ്യമിട്ട് 'റെയില്‍ വണ്‍' എന്ന പുതിയ ആപ്പാണ് പകരം അവതരിപ്പിച്ചിരിക്കുന്നത്. സെന്റർ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ഈ പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്.
നിലവിലെ യുടിഎസ് ആപ്പിലെ പ്രധാന സേവനങ്ങളായ സീസണ്‍ ടിക്കറ്റ് പുതുക്കല്‍, പുതിയ രജിസ്ട്രേഷൻ, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിംഗ്, ആർ-വാലറ്റ് ടോപ്പ്-അപ്പ് എന്നിവ ഇതിനോടകം തന്നെ പിൻവലിച്ചു കഴിഞ്ഞു.
പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും യുടിഎസ് ലഭ്യമാണെങ്കിലും ഇനി മുതല്‍ ഇടപാടുകള്‍ നടത്താൻ സാധിക്കില്ല. യാത്രക്കാർ അടിയന്തരമായി പുതിയ 'റെയില്‍ വണ്‍' ആപ്പിലേക്ക് മാറണമെന്നും ലളിതമായ ഇന്റർഫേസിലൂടെ ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Post a Comment