ഇരിക്കൂറിൽ നിയന്ത്രണം വിട്ടബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു



ഇരിക്കൂർ :ഇരിക്കൂറിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇരിക്കൂർ_മണ്ണൂർ പാലത്തിനടുത്ത് വെള്ളിയാഴ്ച്ച രാത്രിയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു തെറിച്ചുണ്ടായ അപകടത്തിലാണ് യുവാവ് ദാരുണമായി മരിച്ചത്. ഇരിക്കൂർ സിദ്ധീഖ് നഗറിൽ താമസിക്കുന്ന കാസിം - സൈഫുന്നിസ ദമ്പതികളുടെ മകൻ ജംഷീറാ(35) ണ് മരിച്ചത്

ഭാര്യ: സാലു (മട്ടന്നൂർ) മക്കൾ: ആയിഷ ,മറിയു, ഫാത്തിമ.

സഹോദരങ്ങൾ: ഫാത്തിമ ജസീം

Post a Comment

Previous Post Next Post