കോഴിക്കോട് എസ്‌ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍


കോഴിക്കോട്: കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു. എസ് ഐ ഷാഫിക്കാണ് കുത്തേറ്റത്. കുത്തിയ ആള്‍ പിടിയിലായി.
വെസ്റ്റ്ഹില്‍ സ്വദേശി പ്രമോദ് ആണ് പിടിയിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് എസ്‌ഐക്ക് കുത്തേറ്റത്. സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ പ്രശ്നം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു. അപ്പോഴാണ് കുത്തേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post