ഇറാനില്‍ ഇസ്രായേലിന്റെ 'ഷീല്‍ഡ് ഓഫ് ജൂത' ആക്രമണം; ടെഹ്റാനില്‍ ഉള്‍പ്പെടെ വൻ സ്ഫോടനം


ഇറാനില്‍ പകല്‍ വെളിച്ചത്തില്‍ ആക്രമണം നടത്തി ഇസ്രായേല്‍. മുൻ‌കരുതല്‍ ആക്രമണമാണ് നടത്തിയതെന്നാണ് ഇസ്രായേല്‍ അറിയിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങള്‍ വീണ്ടും ആളിക്കത്തിക്കുന്നതാണ് ഈ സംഭവം. ടെഹ്‌റാൻ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വൻ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ജൂണില്‍ ഇസ്രായേലും ഇറാനും തമ്മില്‍ 12 ദിവസത്തെ വ്യോമാക്രമണം നടന്നതിനുശേഷമാണ് ഇപ്പോഴത്തെ പുതിയ ആക്രമണം, ഇറാൻ ആണവ, ബാലിസ്‌റ്റിക് മിസൈല്‍ പദ്ധതികള്‍ തുടർന്നാല്‍ കൂടുതല്‍ നടപടിയെടുക്കുമെന്ന് ഇസ്രായേലും യുഎസും ആവർത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണിത്.

Post a Comment

Previous Post Next Post