കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് അപകടം. അപകടത്തില്‍ രണ്ട് മരണം. അപകടത്തില്‍ അഞ്ച് പേർക്കാണ് പരുക്കേറ്റത്.അതില്‍ രണ്ട് പേർ മരിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേർ മരിക്കുകയായിരുന്നു.
പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൻ്റെ സ്ലാബാണ് ഇടിഞ്ഞു വീണത്. പരുക്കേറ്റവർ ചുമട്ട് തൊഴിലാളികള്‍ ആണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ജബ്ബാർ, അഷ്റഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Post a Comment