പാനൂർ: പാനൂരിലെ സെൻട്രല്‍ പൊയിലൂർ മേപ്പാട്ട് വീട് പുനർ നിർമ്മാണത്തിനായി മണ്ണ് ജെ. സി.ബി ഉപയോഗിച്ച് നീക്കുന്നതിനിടയില്‍ അജ്ഞാതർ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു.
വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെയാണ് സ്ഫോടനം. സംഭവത്തില്‍ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.ബോംബിൻ്റെചീള് തെറിച്ച് പരിക്കേറ്റ മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവർ സുമിത് ലാലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് സാരമുള്ളതല്ല.
മണ്‍പൊത്തി നടിയില്‍ ഒളിച്ചു വെച്ച ബോംബാണ് പൊട്ടിത്തെറിച്ചെ തെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം പ്രദേശത്ത് ബോംബുകള്‍ക്കായി പൊലിസ് തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Post a Comment