യാത്രക്കിടെ ഹൃദയാഘാതം: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മരണപ്പെട്ടു; മാവേലിക്കരയില്‍ ബസ് കടയിലേക്ക് ഇടിച്ചു


ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.മാവേലിക്കര നടക്കാവില്‍ രാവിലെ 9 മണിയോടെയാണ് അപകടം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്‌ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.

Post a Comment

Previous Post Next Post