ഇൻസ്റ്റഗ്രാമില്‍ 100 ദശലക്ഷം ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി


ഡല്‍ഹി: സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമില്‍ 100 ദശലക്ഷം ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി.യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സാണ് മോദിക്ക് ഉള്ളത്. ഫേസ്ബുക്കിലും എക്സിലും യഥാക്രമം 54 ദശലക്ഷവും 106 ദശലക്ഷവുമാണ് മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം. മോദിയുടെ യുട്യൂബ് ചാനല്‍ 29 ദശലക്ഷം പേർ സബ്സ്ക്രൈബ് ചെയ്തിട്ടുമുണ്ട്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമില്‍ 2014ലാണ് നരേന്ദ്ര മോദി അക്കൗണ്ട് ആരംഭിച്ചത്. നിലവില്‍ ലോകത്തെ മറ്റൊരു രാഷ്ട്രീയ നേതാവിനുമില്ലാത്തത്ര ഫോളോവേഴ്‌സ് മോദിക്ക് ഇൻസ്റ്റഗ്രാമില്‍ ഉണ്ട്. ഇതുവരെ 1,205 പോസ്റ്റുകളാണ് മോദി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. വിദേശ നേതാക്കളെ സന്ദ‍ർശിക്കുന്നതിൻ്റെയും പൊതുപരിപാടികളുടെയും ചിത്രങ്ങളും റീലുകളുമാണ് ഇൻസ്റ്റഗ്രാം പോസ്റ്റുകളിലേറെയും. അതേസമയം മോദി ഇൻസ്റ്റഗ്രാമില്‍ ആരെയും ഫോളോ ചെയ്യുന്നില്ലെന്നത് ശ്രദ്ധേയമാണ്. സമാനമാണ് ഫേസ്ബുക്കിലെ സ്ഥിതിയും.

Post a Comment

Previous Post Next Post